കോട്ടയം: മണർകാട് വീടിന് തീപിടിച്ച് ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു. മണ ർകാട് കണിയാംകുന്നത്ത് മണ്ണുപ്പറമ്പിൽ അനീഷ് പി.കുര്യെൻറ വീടിനാണ് തീപിടിച്ചത്. ഓട് മേൽക്കൂര, അടുക്കളയിലെ പാത്രങ്ങൾ, ഫ്രിഡ്ജ്, ടി.വി, ഗ്യാസ് സ്റ്റൗ, മേശ, ഭിത്തി എന്നിവ കത്തിനശിച്ചു. രാവിെല 11.30ഓടെയാണ് സംഭവം. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അനീഷും ഭാര്യയും ജോലിക്കും കുട്ടികൾ സ്കൂളിേലക്കും പോയിരുന്നു. അയൽവാസികളാണ് വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് ഫയർഫോഴ്സിനെ അറിയിച്ചത്.
പാമ്പാടിയിൽ നിന്നും കോട്ടയത്തു നിന്നും രണ്ട് യൂനിറ്റ് എത്തിയാണ് അണച്ചത്. വഴിക്ക് വീതികുറവായതിനാൽ ഫയർഫോഴ്സ് വാഹനം വീടിനടുത്തെത്തിക്കാൻ ബുദ്ധിമുട്ടി. അടുക്കളയിലെ ഗ്യാസ്സിലിണ്ടർ ഫയർഫോഴ്സ് പുറത്തേക്കെറിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി. ഫ്രിഡ്ജിെൻറ സമീപത്തുനിന്നാണ് തീപടർന്നത്. എന്നാൽ, പരിസരത്ത് ആ സമയത്ത് കറൻറില്ലാതിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.