നെടുംകുന്നം: റബർ ഷീറ്റ് ഉണക്കുന്നതിനിെട പുകപ്പുരകക്ക് തീപിടിച്ചു. 200 കിലോ റബർ ഷീറ ്റ് കത്തിനശിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് സിബി വർഗീസിെൻറ പുകപ്പുരക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. അടുപ്പിൽനിന്ന് തീ പടർന്ന് മേൽക്കൂരയിലേക്കും സമീപത്തെ ആട്ടിൻകൂട്ടിലേക്കും വ്യാപിച്ചു.
മേൽക്കൂരയിലെ പട്ടികക്കഷണങ്ങളും റബർ ഷീറ്റും ഒന്നിച്ച് കത്തിയതോടെ പുകപ്പുരയുടെ 80 ശതമാനത്തോളം ഭാഗം കത്തിനശിച്ചു. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്നവരും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് പാമ്പാടിയിൽനിന്ന് അഗ്നിരക്ഷ സേന എത്തി തീ പൂർണമായി അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.