ചന്ദ്രനിൽ വെള്ളം കണ്ടെത്തിയാൽ ആദ്യം ഞങ്ങളോട്​ പറയണേ...​

--െഎ.എസ്.ആർ.ഒക്ക് ചെന്നൈ മെട്രോ വാട്ടർ ബോർഡിൻെറ വ്യത്യസ്തമായ അഭിനന്ദന ട്വീറ്റ് ചെന്നൈ: ചന്ദ്രയാൻ-2 വിക്ഷേപണത് തിൻെറ ആദ്യഘട്ടം വിജയകരമായതിനെ തുടർന്ന് ചെന്നൈ െമട്രോ വാട്ടർ ബോർഡിൻെറ അഭിനന്ദന ട്വീറ്റ് ശ്രദ്ധേയമായി. 'ചന്ദ ്രയാൻെറ വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനമർപ്പിക്കുന്നു. ഞങ്ങൾ നഗരത്തിന് പുതിയ ജലസ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചന്ദ്രനിൽ വെള്ളം കണ്ടെത്തിയാൽ ആരെയാണ് ആദ്യം വിളിക്കേണ്ടതെന്ന് അറിയാമല്ലോ?'...എന്നാണ് സന്ദേശം. ചെന്നൈയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുകയാണ്.

ജൂലൈ 12 മുതൽ ജോലാർപേട്ടയിൽനിന്ന് ട്രെയിനിൽനിന്ന് കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. നാല് ട്രിപ്പുകളിലായി 10 മില്യൺ ലിറ്റർ വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ട്രെയിൻ വാഗണുകളിൽ വെള്ളം നിറക്കാനും പിന്നീട് വില്ലിവാക്കത്തെ ശുദ്ധീകരണ പ്ലാൻറിലേക്ക് തുറന്നുവിടാനും കൂടുതൽ സമയമെടുക്കുന്നതിൽ പ്രതിദിനം ഒരു തവണ 2.5 മില്യൺ ലിറ്റർ വെള്ളം കൊണ്ടുവരാനേ കഴിയുന്നുള്ളൂ. ഇൗ നിലയിൽ രാജസ്ഥാനിൽനിന്ന് 50 വാഗണുകളടങ്ങിയ മറ്റൊരു ട്രെയിൻ കൂടി ജോലാർപേട്ടയിൽ എത്തിച്ചിട്ടുണ്ട്. രണ്ടാം സർവിസ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. കെ. രാജേന്ദ്രൻ

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.