ഗാന്ധിനഗർ: അമിതവേഗത്തിൽ വന്ന കാർ റോഡിൽ തെന്നി തലകീഴായി മറിഞ്ഞു. രണ്ടു ബൈക്കുകളിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസർ പള്ളിക്കത്തോട് ആനിക്കാട് അമരാവതിയിൽ മനോജ് (50) അതിരമ്പുഴ തെക്കനകത്ത് കിരൺ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. ജിൻ ജോസിെൻറ കാറാണ് അപകടത്തിൽെപട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിനു സമീപമാണ് അപകടം. കുട്ടികളുടെ ആശുപത്രി ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ കാർ മുന്നിൽ പോയ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് കാർ തലകീഴായി മറിയുകയായിരുന്നു. കാർ മറിഞ്ഞപ്പോൾ തൊട്ടുപിന്നിൽ വന്ന മനോജിെൻറ ബൈക്ക് കാറിലിടിക്കുകയായിരുന്നു. മറിഞ്ഞ കാർ തെന്നി നീങ്ങി രണ്ടാമത്തെ ബൈക്കിലും ഇടിച്ചു. കാർ യാത്രക്കാരനായ ഡോക്ടറും കുട്ടിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.