ചങ്ങനാശ്ശേരി നഗരസഭ: ചെയർമാൻ ​തെരഞ്ഞെടുപ്പ് 12ന്

ചങ്ങനാശ്ശേരി: നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 12ന് നടക്കും. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻെറ അറിയിപ്പ് നഗരസഭയിൽ ലഭിച്ചു. ഭരണകക്ഷിയായ യു.ഡി.എഫിലെ ധാരണ അനുസരിച്ച് ചെയർമാൻ സ്ഥാനം ആദ്യത്തെ രണ്ടരവർഷം കോൺഗ്രസിനും പിന്നീടുള്ള രണ്ടരവർഷം കേരള കോൺഗ്രസ് എമ്മിനുമായിരുന്നു. ആദ്യത്തെ രണ്ടരവർഷം കോൺഗ്രസിലെ സെബാസ്റ്റ്യൻ മണമേൽ അധ്യക്ഷസ്ഥാനത്തിരുന്നു. പിന്നീടുള്ള രണ്ടരവർഷം കേരള കോൺഗ്രസിലെ ലാലിച്ചൻ കുന്നിപ്പറമ്പിലിനും സാജൻഫ്രാൻസിസിനുമായി വീതിച്ച് നൽകാനായിരുന്നു കേരള കോൺഗ്രസിലെ ധാരണ. ധാരണപ്രകാരം ലാലിച്ചന് ആദ്യ ടേം അധ്യക്ഷസ്ഥാനം നൽകി. എന്നാൽ, ഒന്നേകാൽ വർഷത്തിനുശേഷം സാജൻഫ്രാൻസിസിന് വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുത്തില്ല. ഇതോടെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫിലും കേരള കോൺഗ്രസിലും അസ്വാരസ്യങ്ങൾ തലപൊക്കി. ഇതിനിടെ കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളായി പിളർന്നു. ലാലിച്ചൻ കുന്നിപ്പറമ്പിൽ ജോസ് വിഭാഗത്തിനൊപ്പവും സാജൻ ഫ്രാൻസിസ് ജോസഫിെനാപ്പവുമായി. ഇതിനുപിന്നാലെ ധാരണ നിലനിൽക്കില്ലെന്ന നിലപാടിലേക്ക് ജോസ് വിഭാഗം മാറി. ഇതിനെതിരെ ജോസഫ് പക്ഷം യു.ഡി.എഫ് നേതൃത്വത്തെ സമീപിച്ചു. ഇതിെനാടുവിൽ ലാലിച്ചൻ രാജി നൽകുകയായിരുന്നു. മാടപ്പള്ളി കൂവക്കാട് പ്രദേശം ഹോട്സ്പോട്ട്; പരാതിയുമായി കുടുംബങ്ങള്‍ ചങ്ങനാശ്ശേരി: വിദേശത്ത് നിന്നെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മാടപ്പള്ളി പഞ്ചായത്ത് കൂവക്കാട്ട് ഭാഗത്തെ നിയന്ത്രണങ്ങൾക്കെതിരെ പരാതിയുമായി കുടുംബങ്ങൾ. ദിവസക്കൂലിക്കാരായ സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമാണിത്. അപ്രതീക്ഷിതമായി വഴി അടച്ചതോടെ ജോലിക്കുപോവാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടുത്തെ 22 കുടുംബങ്ങളിലുള്ളവർക്ക്. പഞ്ചായത്ത് അധികൃതര്‍, തഹസില്‍ദാര്‍, കോട്ടയം കലക്ടര്‍ എന്നിവരെ പ്രദേശവാസികള്‍ ഭക്ഷണ സൗകര്യം ഒരുക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി ആവശ്യസാധനങ്ങള്‍ എത്തിച്ചു നൽകിയെങ്കിലും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ദുരിതം മനസ്സിലാക്കി പഞ്ചായത്ത് മെംബര്‍ മോളി ജോണ്‍ വാറ്റൂപറമ്പില്‍ സ്വന്തംനിലയില്‍ കുറച്ചുസാധനങ്ങള്‍ എത്തിച്ചുനല്‍കി. സന്നദ്ധ സംഘടനകളെങ്കിലും ഇടപെട്ട് അടിയന്തരമായി പ്രദേശത്ത് അവശ്യ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.