കോവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു

പടം..... പത്തനംതിട്ട: കോവിഡ്-19 രോഗം സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയും മല്ലപ്പുഴശ്ശേരി സ്വദേശിനിയുമായ 42 വയസ്സുകാരിയുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു. ജൂണ്‍ 16നാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ രണ്ടിന് മല്ലപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ എട്ടുമുതല്‍ ൈവകീട്ട് മൂന്നുവരെ ഒ.പിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ജൂണ്‍ എട്ടിന് തെക്കേമല സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ രാവിലെ 11മുതല്‍ 11.30വരെ സന്ദര്‍ശിച്ചിരുന്നു. ജൂണ്‍ 10ന് റാന്നിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ 12ന് രാവിലെ ആറന്മുള കമ്യൂണിറ്റി കിച്ചണിലും രാവിലെ 11 മുതല്‍ 12വരെ കോഴഞ്ചേരി മെഡിവിഷന്‍ ലാബിലും എത്തിയിരുന്നു. ജൂണ്‍ 13ന് രാവിലെ 10 മുതല്‍ 12വരെ കോഴഞ്ചേരി ജില്ല ആശുപത്രിയിലും എത്തി. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 04682228220, 9188294118 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ജൂണ്‍ 15നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പടം... ptl___flow chart ചാരായം പിടിച്ചെടുത്തു പത്തനംതിട്ട: മല്ലപ്പള്ളി എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കുന്നന്താനം വില്ലേജിലെ പുളിന്താനത്ത് ചാരായംവാറ്റി വീട്ടില്‍ സൂക്ഷിച്ചിരുന്ന വെള്ളംപൊയ്കയില്‍ ബാബുമോന്‍ എന്ന അജീഷ്മോനെതിരെ കേസെടുത്തു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. റോബര്‍ട്ടിൻെറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു ലിറ്ററോളം ചാരായം നിര്‍മാണം നടന്നുവരുന്ന വീട്ടില്‍നിന്ന് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.