എല്‍.ഡി.എഫിന്​ രാഷ്​ട്രീയ മുതലെടുപ്പ്‌ മാത്രം ലക്ഷ്യം -കുമ്മനം

പത്തനംതിട്ട: കൊറോണ ബാധിച്ച് ദുരിതവും ദുഃഖവും അനുഭവിക്കുന്നവരുടെ കണ്ണീരും വേദനയും മനസ്സിലാക്കാനുള്ള മനുഷ്യത്വം മരവിച്ചുപോയ എല്‍.ഡി.എഫ്‌ സർക്കാറിന് രാഷ്ട്രീയ മുതലെടുപ്പ്‌ മാത്രമാണ് ലക്ഷ്യമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കൊറോണ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ എല്‍.ഡി.എഫ്‌ സർക്കാറ്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി കലക്ടറേറ്റ്‌ പടിക്കല്‍ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില കൂട്ടുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തുന്ന എൽ.ഡി.എഫും യു.ഡി.എഫും ഇന്ധനനികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടണം. ഈ നികുതി ഉപേക്ഷിക്കാന്‍ കേരളം തയാറാണോ എന്നും കുമ്മനംരാജശേഖരന്‍ ചോദിച്ചു. ജില്ല പ്രസിഡൻറ് അശോകന്‍ കുളനട അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ വി.എ. സൂരജ്‌, വിജയകുമാര്‍ മണിപ്പുഴ, സംസ്ഥാന സമിതി അംഗം രാജന്‍ പെരുംപക്കാട്ട്, ജില്ല വൈസ് പ്രസിഡൻറുമാരായ പി.ആര്‍. ഷാജി, എം.എസ്. അനില്‍, ജില്ല സെക്രട്ടറി വിഷ്ണു മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല മണ്ഡലം നേതാക്കളായ എം. അയ്യപ്പന്‍കുട്ടി, ജയ ശ്രീകുമാര്‍, വിനോദ് തിരുമൂലപുരം, കെ. ഹരീഷ്കൃഷ്ണ, സുരേഷ് കേശവപുരം, അഭിലാഷ്‌ ഓമല്ലൂര്‍, കെ.ആര്‍. ശ്രീകുമാര്‍, സൂരജ്‌ ഇലന്തൂര്‍, പ്രകാശ്‌, വിപിന്‍ എന്നിവർ പങ്കെടുത്തു. പടം... ptl__kummanam rajasekharan___8x3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.