ചിറ്റാർ ബെവ്കോയിൽ എത്തുന്നവർക്ക് ആപ്പില്ലാതെ മദ്യവിതരണം

ചിറ്റാർ ബെവ്കോയിൽ ആപ്പില്ലാതെ മദ്യവിതരണം ചിറ്റാർ: ചിറ്റാർ ബെവ്കോയിൽ ആപ്പ് പഴങ്കഥയാണ്. െബവ് ക്യൂവിൻെറ ആപ്പില്ലാതെയും സാമൂഹിക അകലംപാലിക്കാതെയും ഇവിടെനിന്ന് ആർക്കും മൂന്ന് ലിറ്റർ മദ്യംവരെ വാങ്ങാം. കോവിഡ് കാലത്ത് ഫെയർകോഡ് തയാറാക്കിയ ബെവ്ക്യു ആപ്ലിക്കേഷനിലൂടെ മദ്യം ബുക്കുചെയ്യുന്നവർക്ക് മാത്രമേ മദ്യം നൽകാവു എന്ന സർക്കാറിൻെറ ഉത്തരവാണ് ഇവിടുത്തെ ജീവനക്കാർ കാറ്റിൽ പറത്തിയത്. ചിറ്റാർ ബെവ്കോ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഒന്നാംനിലയിൽ ആപ്പ് ബുക്ക് ചെയ്തുവരുന്നവരുടെ വിവരം ശേഖരിക്കാനും സാനിൈറസറും നൽകാനും ശരീരത്തിൻെറ താപനില അളക്കാനും ഒരു ജീവനക്കാരനുണ്ട്. ആപ്പില്ലെന്ന് പറഞ്ഞുവരുന്നവർക്ക് ഈ ജീവനക്കാരൻ ഉടൻതന്നെ വളഞ്ഞ വഴിയിലൂടെ അതിനുള്ള സൗകര്യമൊരുക്കി നൽകും. ഇത് കൗണ്ടറിലുള്ള ജീവനക്കാരെയും ഇദ്ദേഹം മെസ്സേജുവഴി ധരിപ്പിക്കും. അപ്പുവഴി ബുക്കുചെയ്യാതെ മദ്യംനൽകുന്നത് നാട്ടിൽ പാട്ടായതോടെ ദൂരെസ്ഥലങ്ങളിൽനിന്ന് ധാരാളംപേരെത്തി മദ്യംവാങ്ങുന്നുണ്ട്. ചിറ്റാർ ബെവ്കോയിൽ ഇതിനുമുമ്പും നിരവധി ക്രമക്കേടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.