വ്യാപാരി വ്യവസായി സമിതി നഗരസഭക്ക് മുന്നിൽ ധർണ

വ്യാപാരി വ്യവസായി സമിതി ധർണ must....... പത്തനംതിട്ട: കോവിഡ്-19‍ൻെറ പശ്ചാത്തലത്തിൽ വ്യാപാരി സമൂഹം ഗുരുതര പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ കടവാടക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികളുടെ ലോക് ഡൗൺ കാലയളവിലെ (മാർച്ച്, ഏപ്രിൽ, മെയ്) മാസങ്ങളിലെ വാടക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സമിതി പത്തനംതിട്ട ടൗൺ യൂനിറ്റും, മാർക്കറ്റ് യൂനിറ്റും ചേർന്ന് നഗരസഭക്ക് മുന്നിൽ ധർണ നടത്തിയത്. ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ റഹീം മക്കാർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഷമീർ ബീമ പത്തനംതിട്ട അധ്യക്ഷതവഹിച്ചു. ജയ്സൺ, അബ്ദുൽ റഷീദ്, സജാദ്, അനൂപ്, ഇക്ബാൽ, ഹബീബ്, രാജു തുടങ്ങിയവർ സംസാരിച്ചു. ptl__vyapari dharna_raheem makkar വ്യാപാരി വ്യവസായി സമിതി നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ റഹീം മക്കാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.