രണ്ടാം സ്വാതന്ത്ര്യസമരത്തിന് ജനങ്ങൾ തയാറാവുക -എസ്. സജീവ് പഴകുളം

പത്തനംതിട്ട: ഡൽഹി, യു.പി എന്നിവിടങ്ങളിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെയും ലോക്ഡൗണിൻെറ മറവിൽ നടക്കുന്ന ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിൻെറയും പശ്ചാത്തലത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കാംപയിൻെറ ഭാഗമായി അടൂരിൽ നടത്തിയ തെരുവ് പ്രതിഷേധം ജില്ല പ്രസിഡൻറ് എസ്. സജീവ് പഴകുളം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ നടന്ന തെരുവ് പ്രതിഷേധം ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ് ഉദ്ഘാടനം ചയ്തു. പന്തളത്ത് ഷാനവാസ് ടി.ജെ, കോട്ടാങ്ങലിൽ ഷഫീഖ് ചുങ്കപ്പാറ, തിരുവല്ലയിൽ താജുദ്ദീൻ നിരണം, പത്തനംതിട്ട പുതിയ ബസ്സ്റ്റാൻഡിൽ മുഹമ്മദാലി മൗലവി, കുലശേഖരപതിയിൽ മുഹമ്മദ് റാഷിദ്, കോന്നിയിൽ എച്ച്. സബീർ, ചിറ്റാറിൽ ഫാസിൽ, ചുങ്കപ്പാറയിൽ ഷിനാജ് പി.എച്ച്, വായ്പൂരിൽ ഷാ മൗലവി തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. പടം.... pta___popular front_s Sajeev
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.