100 ദിവസം പിന്നിടു​േമ്പാൾ രോഗികൾ 56; രോഗമുക്തർ 49 പേർ

കോട്ടയം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ 100 ദിവസം പിന്നിടുേമ്പാൾ ജില്ലയിൽ രോഗികളുടെ എണ്ണം 56 ആയി. 49 പേർ രോഗമുക്തരും. ചൊവ്വാഴ്ച നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 10 പേർക്കാണ് പരിശോധനഫലം പോസിറ്റിവായി. ആദ്യമായാണ് ഒറ്റദിവസംകൊണ്ട് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. അതേസമയം, രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ രോഗം ബാധിച്ചവരെല്ലാം വിദേശത്തുനിന്നോ അന്തർ സംസ്ഥാനങ്ങളിൽനിന്നോ എത്തിയവരും ഇവരുമായി സമ്പർക്കമുണ്ടായ ബന്ധുക്കളുമാണ്. ഇവർ ക്വാറൻറീനിലായതിനാൽ കൂടുതൽ പേർക്ക് രോഗം ബാധിക്കുമെന്ന ഭീതിയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ജില്ലയിൽ മൂന്നുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. ചെങ്ങളം സ്വദേശികളായ ദമ്പതികൾക്കാണ് മാർച്ച് 10ന് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുക്കളായ പത്തനംതിട്ട റാന്നി സ്വദേശികളായ വയോദമ്പതികളെ രോഗം സ്ഥിരീകരിച്ച് മാർച്ച് ഒമ്പതിന് മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. ഇവരെ ചികിത്സിക്കുന്നതിനിടെ മാർച്ച് 24ന് ആശുപത്രിയിലെ നഴ്സിനും രോഗം പകർന്നു. മാർച്ച് 28നാണ് ചെങ്ങളത്തെ ദമ്പതികൾ രോഗം മാറി ആശുപത്രി വിട്ടത്. ഏപ്രിൽ മൂന്നിന് വയോദമ്പതികളും നഴ്സും ആശുപത്രി വിട്ടതോടെ ജില്ല കോവിഡ് മുക്തമായി. എന്നാൽ, 22ന് പാലാ സ്വദേശിനിക്ക് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും ആശങ്കയിലായി. തുടർന്ന് 27 വരെ 17 പേർക്ക് രോഗം ബാധിച്ചു. പിന്നീട് േമയ് ഏഴിനാണ് വീണ്ടും രോഗികളുണ്ടായത്. വിദേശത്തുനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും ആളുകളെത്താൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഉയർന്നു. നിലവിൽ എറണാകുളത്ത് ചികിത്സയിലുള്ള രണ്ടുപേരടക്കം 56 പേരാണ് രോഗികൾ. പൊക്കുപാലം: ഡയറക്ടർ കലക്ടർക്ക് കത്ത് നൽകി കോട്ടയം: ചുങ്കത്ത് മുപ്പത് പൊക്കുപാലത്തിൻെറ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ കലക്ടർക്ക് കത്ത് നൽകി. പാലം തകരാറിലായതിനാൽ കോടിമതയിലേക്ക് ബോട്ട് സർവിസ് നടത്താൻ കഴിയുന്നില്ല. വെള്ളപ്പൊക്ക സമയത്ത് അടിയന്തര സാഹചര്യമുണ്ടായാൽ കാഞ്ഞിരം ഭാഗത്തുള്ളവരെ കോട്ടയം നഗരത്തിലേക്ക് എത്തിക്കാനുള്ള ഏകമാര്‍ഗം ബോട്ട് സര്‍വിസാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.