രക്തദാതാക്കളെ ആദരിച്ചു

ഗാന്ധിനഗർ: ലോക രക്തദാന ദിനാചരണത്തി‍ൻെറ സമാപനത്തോട് അനുബന്ധിച്ച് . മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ചടങ്ങ് കലക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍തവണ രക്തം ദാനം ചെയ്തവര്‍ക്ക് കലക്ടര്‍ മെമേൻറായും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എസ്. രാജേഷ്, ബ്ലഡ് ബാങ്ക് മേധാവി ഡോ.എം.എസ്. സുമ, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം. ഡോ.വി.എല്‍. കല, ഡോ. ചിത്ര ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനകീയ രക്തദാന സേനയുടെയും വിവിധ സംഘടനകളുടേയും അംഗങ്ങളായ 50പേര്‍ രക്തം ദാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.