കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കാതെ സെക്രട്ടറി അവധിയിൽ

മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ അവധിയിൽ. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് മന്ത്രിക്കും കലക്ടർക്കും ഡി.ഡി.പിക്കും പരാതി നൽകിയിരുന്നു. പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന സമൂഹ അടുക്കളക്ക് വേണ്ട രീതിയിൽ സെക്രട്ടറി പരിഗണന നൽകിയില്ല. ഇവിടെ ഭക്ഷണം പാചകം ചെയ്തവർക്ക് സർക്കാർ അനുവദിച്ച വേതനംപോലും കൊടുത്തിട്ടില്ലെന്ന പരാതിയുമുണ്ട്. കോവിഡ് പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ തെരഞ്ഞെടുത്ത സന്നദ്ധ സേനയിൽ സെക്രട്ടറിക്ക് താൽപര്യമുള്ളവരെ മാത്രം തെരഞ്ഞെടുത്തതായും നേരേത്ത പരാതി ഉയർന്നിരുന്നു. ചുങ്കപ്പാറ ബസ്സ്റ്റാൻഡിൽ ദുർഗന്ധം മല്ലപ്പള്ളി: ലോക്ഡൗണിൽ നിയന്ത്രണങ്ങൾ ഏർപെടുത്തി ഗതാഗതം ആരംഭിച്ചെങ്കിലും ഒരു ശുചീകരണവും നടത്താതെ ചുങ്കപ്പാറ ബസ്സ്റ്റാൻഡ്. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി നിർമിച്ച കേന്ദ്രം ദുർഗന്ധപൂരിതമാണ്. തെരുവുനായ്ക്കൾ താവളമാക്കിയ ഇവിടെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പരിസരമാണെങ്കിൽ മലമൂത്ര വിസർജനം നടത്തുന്ന സ്ഥലമാക്കി മാറ്റി. ബസ്സ്റ്റാൻഡും പരിസരവും പകർച്ചവ്യാധി ഭീഷണി പരത്തുന്ന അവസ്ഥയിലായിട്ടും അധികൃതർ നടപടിക്ക് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.