അന്തര്‍ ജില്ല സര്‍വിസ്​: ജില്ലയിലെ ഡിപ്പോകളിൽനിന്ന്​ 263 സർവിസ്​

കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ ജില്ല സര്‍വിസുകൾക്ക് ബുധനാഴ്ച തുടക്കമാകുേമ്പാൾ കോട്ടയത്തെ വിവിധ ഡിപ്പോകളിൽനിന്ന് 263 സർവിസ്. ഇതിൽ 136 എണ്ണം ഫാസ്റ്റ് പാസഞ്ചറും 127 ഓർഡിനറി സർവിസുമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുെട എണ്ണത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. കോട്ടയത്തുനിന്ന് എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് ബസുകൾ. പുലര്‍ച്ച അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെയാണ് സര്‍വിസുകളുടെ സമയം. എല്ലാ സീറ്റിലും യാത്രക്കാരെ കയറ്റുമെങ്കിലും നിന്നുള്ള യാത്ര അനുവദിക്കില്ല. സാധാരണ നിരക്കാകും ഈടാക്കുക. നേരേത്ത 33 ശതമാനം യാത്രക്കാരെ മാത്രമേ കയറ്റാൻ കഴിയുകയുള്ളൂവെന്ന നിബന്ധന പാലിക്കാൻ ടിക്കറ്റ് നിരക്കിൽ 50 ശതമാനം വർധന വരുത്തിയിരുന്നു. ഇപ്പോൾ മുഴുവൻ സീറ്റിലും യാത്രക്കാരെ കയറ്റാൻ അനുമതിയായതോെട നിരക്ക് വർധന പിൻവലിക്കുകയായിരുന്നു. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ബസുകൾ ഓടിക്കുേമ്പാൾ അല്ലാത്ത സമയങ്ങളിൽ സർവിസുകളുെട എണ്ണം കുറക്കാനാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതോടെ നിലവിലെ താൽക്കാലിക സര്‍വിസുകളെല്ലാം റദ്ദുചെയ്യും. അതേസമയം, കൂടുതല്‍ ബസ് ഓടിയാലും വരുമാനത്തിൻെറ കാര്യത്തില്‍ ആശങ്കയിലാണ് കെ.എസ്.ആര്‍.ടി.സി. യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച 25 ബസ് ഓടിയപ്പോള്‍ ലഭിച്ചത് 1.38 ലക്ഷം രൂപ മാത്രമാണ്. ബുധനാഴ്ച മുതല്‍ എല്ലാ ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വിസ് ആരംഭിക്കുന്നതോടെ വരുമാനം കുറയാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. രാവിലെയും വൈകീട്ടും ഒഴിച്ചാല്‍ ഇപ്പോഴും യാത്രക്കാര്‍ കുറവാണ്. എല്ലാ സീറ്റിലും ആളെ ഇരുത്താന്‍ അനുവാദമുണ്ടെങ്കിലും പകല്‍ പല ട്രിപ്പുകളിലും ഒന്നും രണ്ടും പേര്‍ മാത്രമാണ് ബസില്‍ ഉണ്ടാകുകയെന്നും ഇവർ പറയുന്നു. സ്വകാര്യ ബസ് ഉടമകളും സമാന പരാതി ഉന്നയിക്കുന്നു. ചൊവ്വാഴ്ച ജില്ലയിൽനിന്ന് എറണാകുളം, ഇടുക്കി ജില്ലകളിലേക്കുള്ള ഏതാനും ബസുകള്‍ സര്‍വിസ് നടത്തി. ഇതിൽ ചിലർ 50 ശതമാനം ഉയർന്ന നിരക്കാണ് വാങ്ങിയതെന്ന് പരാതിയുണ്ട്. ബുധനാഴ്ച മുതല്‍ കൂടുതല്‍ സര്‍വിസുണ്ടാകുമെന്ന് ഉടമകള്‍ അറിയിച്ചു. ജില്ലയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ. (ഡിപ്പോ-ഓർഡിനറി-ഫാസ്റ്റ് പാസഞ്ചർ- ആകെ എന്ന ക്രമത്തിൽ) ചങ്ങനാശ്ശേരി -26-15 -41 ഈരാറ്റുപേട്ട -16-20 -36 എരുമേലി -10-11 -21 കോട്ടയം -21-32 -53 പാലാ -20 -37 -57 പൊൻകുന്നം -15 -9 -24 ൈവക്കം -19 -12 -31
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.