വന്ദേ ഭാരതം: മുൻഗണന പാലിക്കണം

കോട്ടയം: വന്ദേഭാരതം പദ്ധതിയിൽ നിശ്ചയിച്ച മുൻഗണന പാലിക്കണമെന്നും സൗദിയിലെ പ്രവാസി മലയാളികളുടെ ജനസംഖ്യക്ക് ആനുപാതികമായി കേരളത്തിലേക്ക് കൂടുതൽ വിമാനസർവിസുകൾ ആരംഭിക്കണമെന്നും കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം എം.പി. ആവശ്യപ്പെട്ടു. ഭരണതലത്തിലെ സ്വാധീനമുപയോഗിച്ചും ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ചിലർ വ്യവസ്ഥകൾ അട്ടിമറിക്കുകയാണ്. ഇതുമൂലം അടിയന്തര ഘട്ടത്തിലുള്ള രോഗികളും ഗർഭിണികളും ഉൾപ്പെടെ അർഹരായവർക്ക് യാത്രാനുമതി ലഭിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാനസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും കോട്ടയം: സെൻട്രൽ സെക്ഷനിൽ താഴത്തങ്ങാടി, ഇടക്കാട്ടുപള്ളി, തളിയിൽകോട്ട, ആലുമ്മൂട്, ഉപ്പൂട്ടിക്കവല, അറുപുഴ, പാറപ്പാടം, ഇല്ലിക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.