എം. അഞ്ജന ഇന്ന്​ ചുമതലയേൽക്കും

കോട്ടയം: ജില്ലയുടെ പുതിയ കലക്ടര്‍ എം. അഞ്ജന ബുധനാഴ്ച രാവിലെ 10ന് ചുമതലയേല്‍ക്കും. ജില്ലയുടെ 46ാമത് കലക്ടറാണ് തിരുവനന്തപുരം പട്ടം സ്വദേശിനിയായ അഞ്ജന. ആലപ്പുഴ കലക്ടറായിരിക്കെയാണ് കോട്ടയത്തേക്ക് നിയമിക്കപ്പെട്ടത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. മാറ്റിയ വിവാദ ഇൻറർവ്യൂവിനുപകരം ഇന്ന് ഓണ്‍ലൈന്‍ പരീക്ഷ കോട്ടയം: കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ച് നൂറുകണക്കിനുപേർ എത്തിയതിനെതുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് മാറ്റിയ കോട്ടയം ജനറല്‍ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ബുധനാഴ്ച ഓൺലൈൻ പരീക്ഷ. ദിവസവേതനാടിസ്ഥാനത്തിലുള്ള ഈ ഒഴിവുകളിലേക്ക് ആദ്യം ഇൻറർവ്യൂവാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉദ്യോഗാർഥികൾ തടിച്ചുകൂടിയതോടെ ഇൻർവ്യൂ മാറ്റാൻ ജില്ല കലക്ടർ നിർേദശം നൽകുകയായിരുന്നു. തുടർന്നാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്താൻ ആശുപത്രി വികസനസമിതി തീരുമാനിച്ചത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ലിങ്ക് ഇ-മെയില്‍ വഴി ലഭിക്കും. ഇ-മെയില്‍ ഐ.ഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് പരീക്ഷ എഴുതാം. സറ്റാഫ് നഴ്സ് തസ്തികയിലേക്ക് രാവിലെ ഒമ്പതിനും നഴ്സിങ് അസി. തസ്തികയിലേക്ക് ഉച്ചക്ക് 12നും ഹോസ്പിറ്റൽ അറ്റന്‍ഡൻറ് തസ്തികയിലേക്ക് ഉച്ചകഴിഞ്ഞ് മൂന്നിനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വൈകീട്ട് ആറിനുമാണ് പരീക്ഷ. തൊഴിലാളികളുടെ മടക്കം തുടരുന്നു; ജില്ലയില്‍നിന്ന് ഇതുവരെ പോയത് 9937പേര്‍ കോട്ടയം: ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനില്‍ ജില്ലയിൽനിന്നുള്ള 1320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ബിഹാറിലേക്ക് 1153 പേര്‍ മടങ്ങി. ഇതോടെ ജില്ലയില്‍നിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ തൊഴിലാളികളുടെ എണ്ണം 9937 ആയി. ചങ്ങനാശ്ശേരി -350, മീനച്ചില്‍- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി - 205, വൈക്കം- 120 എന്നിങ്ങനെയാണ് ചൊവ്വാഴ്ച പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇടുക്കിയില്‍നിന്നുള്ള 144പേരും ഇതേ ട്രെയിനിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി-541, കോട്ടയം-342, മീനച്ചില്‍ -134, വൈക്കം-69, കാഞ്ഞിരപ്പള്ളി- 67 എന്നിങ്ങനെയാണ് തിങ്കളാഴ്ച ബിഹാറിലേക്ക് പോയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. നേരത്തേ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് ജില്ല ഭരണകൂടം തൊഴിലാളികള്‍ക്ക് മടക്കയാത്രക്ക് സൗകര്യമേര്‍പ്പെടുത്തുന്നത്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് പൊലീസ് സംരക്ഷണയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. ജില്ല കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെസി ജോണ്‍, ജിയോ ടി. മനോജ് എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.