മൃഗവേട്ട: മൂന്നുപേർകൂടി അറസ്​റ്റിൽ

ചിറ്റാർ: ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ പരിധിയിൽ നടന്ന വിവാദ മൃഗവേട്ടയിൽ പ്രധാനികളായ തേക്ക് തോട് തൂമ്പാക്കുളം തോപ്പിൽ പ്രമോദ് (50) മകൻ പ്രവീൺ (ബിനു -27), പൂമ്പക്കുളം ബിജു (30) എന്നിവരെ ഞായറാഴ്ച രാത്രി വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. വേണുകുമാർ, ഫോറസ്റ്റ് സ്റ്റേഷൻ ചാർജ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ ആർ. രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വേട്ടക്ക് ഉപയോഗിച്ച രണ്ട് നാടൻ തോക്കുകളും പിടികൂടിയിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി തൂമ്പാക്കളം മനീഷ് ഭവനം മോഹനനെ (54) നാടൻതോക്ക് നിർമിക്കുന്നതിനിടെ കഴിഞ്ഞ 20ന് വനപാലകർ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.