കോസ്​വേക്ക്​ പകരം മൂന്നു പാലങ്ങൾ നിർമിക്കും

റാന്നി: എയ്ഞ്ചൽവാലി, അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി എന്നീ മുന്ന് കോസ്വേക്ക് പകരം പുതിയ പാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടിക്ക് തുടക്കംകുറിച്ചു. പാലങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സർവേ നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച എയ്ഞ്ചൽവാലി കോസ്വേക്ക് പകരം പാലം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സർവേ നടപടി പൂർത്തീകരിച്ചിരുന്നു. അറയാഞ്ഞിലിമൺ പാലത്തിൻെറ സർവേ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച കുരുമ്പൻ മൂഴിയിൽ പുതിയ പാലം നിർമിക്കുന്ന സ്ഥലത്തെ സർവേ നടപടി ആരംഭിക്കും. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് ടെക്ക് ഉദ്യോഗസ്ഥരായ അഭിജിത്, അഖിൽ, ശ്രീക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടി നടക്കുന്നത്. സർവേ നടപടി അറയാഞ്ഞിലിമണ്ണിൽ രാജു എബ്രഹാം എം.എൽ.എ വിലയിരുത്തി. സി.എസ്. സുകുമാരൻ, വി.എൻ. സുധാകരൻ, ടി.എൻ. തോമസ്, രാജൻ, വി.ആർ. ശശികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.