കാഞ്ഞിരപ്പള്ളിയിൽ തീർഥാടക വാഹനങ്ങൾ കൂട്ടിയിടിച്ച്​ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് സമീപം ശബരിമല തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് 12 പേർക ്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞുവന്ന പുതുച്ചേരി സംഘത്തിൻെറ ബസ് ശബരിമലയിലേക്ക് പോകുന്ന തീർഥാടകരുടെ ബസിലേക്ക് നിയന്തണംവിട്ട് ഇടിക്കുകയായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തൂങ്കൂർ സ്വദേശികളായ ദുരൈരാജ് (34), മാണിക്യം (35), ഗണേഷ് (30), ഭൂപതി (34) ദേവദാസ് (29), ആതി (64) ഗംഗാധരൻ (45), ജയ്സ് (40), രവി (52), അരുൾ (40) അയ്യപ്പൻ (30), കൃഷ്ണമൂർത്തി (52), തിരുഞ്ജനം (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.