നായര്‍ സമുദായത്തി​െൻറ ബുദ്ധിശക്തിക്കും സംസ്‌കാരത്തിനും കോട്ടം തട്ടിയിട്ടില്ല -നരേന്ദ്രനാഥന്‍ നായര്‍

നായര്‍ സമുദായത്തിൻെറ ബുദ്ധിശക്തിക്കും സംസ്‌കാരത്തിനും കോട്ടം തട്ടിയിട്ടില്ല -നരേന്ദ്രനാഥന്‍ നായര്‍ വൈക്കം: നായര്‍ സമുദായത്തിന് സമ്പത്തിൻെറ കുറവുണ്ടായെങ്കിലും ബുദ്ധിശക്തിക്കും സംസ്‌കാരത്തിനും കര്‍മശേഷിക്കും ക്ഷീണം സംഭവിച്ചിട്ടില്ലെന്ന് പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരും മനസ്സിലാക്കണമെന്ന് എൻ.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. വടയാര്‍ കിഴക്കേക്കര 912ാം നമ്പര്‍ എൻ.എസ്.എസ് കരയോഗം നിര്‍മിച്ച കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യവും കര്‍മശേഷിയും കാത്തുസൂക്ഷിച്ച് കരയോഗങ്ങളുടെ പ്രവര്‍ത്തനം കരുത്തുറ്റതാക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡൻറ് എൻ.പി. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ പ്രസിഡൻറ് ഡോ. സി.ആർ. വിനോദ്കുമാര്‍ മുന്‍കാല സാരഥികള്‍ക്കുവേണ്ടി തയാറാക്കിയ ബ്ലോക്കുകളുടെ നാമകരണം നടത്തി. യൂനിയന്‍ വൈസ് പ്രസിഡൻറ് എസ്. മധു, യൂനിയന്‍ സെക്രട്ടറി കെ.വി. വേണുഗോപാൽ, എൻ.ജി. ബാലചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, പി.എൻ. രാധാകൃഷ്ണൻ നായർ, കെ.എസ്. സാജുമോൻ, ശ്രീലേഖ മണിലാൽ, എസ്.വി. സുരേഷ്‌കുമാർ, പി.എസ്. വേണുഗോപാൽ, എം. അനില്‍കുമാർ, വി.എസ്. ഉണ്ണികൃഷ്ണന്‍ നായർ, എസ്. മുരുകേശ്, പി.ആർ. ചന്ദ്രശേഖരന്‍ നായർ, സ്മിത മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.