സി. വിമൽകുമാറിന്​ കൊളംബിയർ അവാർഡ്​

കോട്ടയം: ഫാ. കൊളംബിയർ കയത്തിൻകര സ്മാരക ട്രസ്റ്റ് ഫാ. കൊളംബിയർ സി.എം.ഐയുടെ സ്മരണക്കായി ഏർപ്പെടുത്തിയ കൊളംബി യർ അവാർഡ് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിന്. 30,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച 30 പരമ്പരകളിൽനിന്നാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോ. സെബാസ്റ്റ്യൻ പോൾ ചെയർമാനും ഫാ. കൊളംബിയർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഹാരിഷ് എബ്രഹാം കയത്തിൻകര കൺവീനറും രവി പാലാ, ഡോ. സാബു ഡി. മാത്യു എന്നിവർ അംഗങ്ങളുമായുള്ള അവാർഡ് നിർണയ കമ്മിറ്റിയാണ് ഏകകണ്ഠമായി അവാർഡ് നിർണയിച്ചത്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ കുര്യാക്കോസ് അലക്സാണ്ടർ, രവി പാലാ, ഡോ. സാബു ഡി. മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.