കർഷകരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട റബർ ബോർഡ് പിരിച്ചുവിടണം -ഇൻഫാം

കോട്ടയം: റബർ കർഷകരെ സംരക്ഷിക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെെട്ടന്നും വ്യവസായികളുടെ ഇടനിലക്കാരും രാഷ്ട്രീയ ന േതൃത്വങ്ങളുടെ ഇടത്താവളവുമായി അധഃപതിച്ച റബർ ബോർഡ് പിരിച്ചുവിടണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നാളുകളായി റബർവില 120 രൂപയിലൊതുങ്ങി നിൽക്കുമ്പോൾ ഒരു വിപണി ഇടപെടലും നടത്താതെ ബോർഡ് ഒളിച്ചോടുന്നത് കർഷകേദ്രാഹമാണ്. അസംസ്കൃത റബറിൻെറ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന വ്യാപാര കരാറുകളിൽ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പാക്കാൻ ഇടപെടാതെ ബോർഡ് റബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്നു. റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കാൻ റബർ ആക്ടിൻെറ 13ാം വകുപ്പ് അട്ടിമറിക്കപ്പെടുന്നത് ഇൻഫാം കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുകയാണ്. റബർ ബോർഡിൻെറ പേരിൽ വ്യവസായികൾ സംഘടിപ്പിക്കുന്ന റബർ മീറ്റ് പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊച്ചിയിൽ നടന്ന റബർ മീറ്റിൽ ഇൻഫാം ഉൾപ്പെടെ കർഷകപ്രസ്ഥാനങ്ങൾ പങ്കെടുക്കാതെ ബഹിഷ്കരിച്ചത്. അടുത്തവർഷം ചെന്നൈയിൽ സംഘടിപ്പിക്കുന്ന റബർ മീറ്റും വ്യവസായി ഉദ്യോഗസ്ഥ മാമാങ്കത്തിനപ്പുറം കർഷകർക്ക് ഒരു നേട്ടവുമുണ്ടാക്കില്ലെന്നും റബർ കർഷകർ ബഹിഷ്കരിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.