സുപ്രീംകോടതി വിധി സ്വാഗതാർഹം -ബി. രാധാകൃഷ്ണ മേനോന്‍

കോട്ടയം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്ക് അമിത പ്രചാരണം നൽകുന്നത് അവസാനിപ്പിക്കണമെന്ന് സുപ്ര ീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാകൃഷ്ണ മേനോന്‍. സുപ്രീംകോടതിവിധി സ്വാഗതാർഹമാണ്. ഇത് കണക്കിലെടുത്ത് പമ്പയിൽ മുൻകാലങ്ങളിലേതുപോലെ ദേവസ്വം ബോർഡ് യുവതികളെ തടയണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ മണ്ഡലകാലത്ത് വിശ്വാസികള്‍ക്ക് ആശങ്കയില്ലാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഒരുക്കണം. കിട്ടിയ നിയമോപദേശം എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. അവിശ്വാസികളായ അര്‍ബന്‍ നക്സലുകളെ പൊലീസ് സംരക്ഷണയില്‍ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കരുത്. അന്തിമവിധി വരെ സർക്കാർ കാത്തിരിക്കണമെന്നും തൃക്കൊടിത്താനം മഹാക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറും പഞ്ചപാണ്ഡവ മഹാക്ഷേത്രം ഏകോപനസമിതി പ്രസിഡൻറുമായ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. ഏകോപനസമിതി ഭാരവാഹികളായ സജികുമാര്‍ തിനപ്പറമ്പിൽ, സജീവന്‍, ഗോപാലകൃഷ്ണ പിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.