കാഞ്ഞിരപ്പള്ളി-എരുമേലി റോഡ്​ വഴി പോകാം, നിർമാണം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. നിർമാണം പൂർത്തിയാക്കിയാണ് ഗതാഗതം പുനഃസ് ഥാപിച്ചത്. പട്ടിമറ്റത്ത് നിർമാണത്തിനിടെ സംരക്ഷണഭിത്തി തകർന്ന് അടച്ചിട്ട കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതായി പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഒരുവർഷം മുമ്പ് പ്രളയത്തിൽ പട്ടിമറ്റത്ത് റോഡിൻെറ സംരക്ഷണഭിത്തി തകർന്നിരുന്നു. ഇത് പുനർനിർമിക്കുന്നതിനിടെ രണ്ടാഴ്ച മുമ്പ് കെട്ട് തകരുകയായിരുന്നു. താഴ്ഭാഗത്ത് ജോലി ചെയ്തിരുന്ന എക്സ്കവേറ്ററിലാണ് മൺകൂന പതിച്ചത്. ഇതിന് കേടുപാട് സംഭവിച്ചതിനെത്തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എത്തി ജോലികളും ഗതാഗതവും നിർത്തിവെക്കുകയായിരുന്നു. ശിശുദിനാഘോഷം എരുമേലി: കനകപ്പലം എന്‍.എം എല്‍.പി സ്‌കൂളിൻെറ ആഭിമുഖ്യത്തില്‍ ശിശുദിന റാലി നടത്തി. എരുമേലി ദേവസ്വം ബോര്‍ഡ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ അവസാനിച്ചു. പഞ്ചായത്ത് ഹാളില്‍ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ജെ. പ്രസന്നന്‍ അധ്യക്ഷതവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. ജിബോയി കുര്യന്‍, ഹെഡ്മാസ്റ്റര്‍ സുനില്‍ ജോര്‍ജ്, എം.എ. മാത്യു, സി.എസ്. മാത്യു, സൂസന്‍ കെ. ജോസഫ്, എം. സിന്ധു, പി.എച്ച്. ഷഹാനാബീവി, കുഞ്ഞുമോള്‍ രാജു, മിനു കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിൻെറ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി ജന്മനാ എല്ലുകള്‍ പൊടിയുന്ന രോഗം ബാധിച്ച എരുമേലി സ്വദേശിനി ലത്തീഷയെ കനകപ്പലം എന്‍.എം എല്‍.പി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ആദരിച്ചു. ശിശുദിനത്തില്‍ ലത്തീഷയുടെ വീട്ടിലെത്തിയാണ് സംഘം ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.