മുസ്​ലിംലീഗ് ജില്ല കൺവെൻഷൻ

കോട്ടയം: മുസ്ലിംലീഗ് മിഷൻ 20യുടെ ഭാഗമായി ജില്ല കൺവെൻഷനും ബൈത്തുറഹ്മകളുടെ സമർപ്പണവും ശനിയാഴ്ച ഉച്ചക്ക് 2.30ന് അറവുപുഴ ഹിദായത്തുൽ ഇസ്ലാം കമ്യൂണിറ്റി ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ജില്ല കൺവെൻഷൻ ഉദ്ഘാടനവും ബൈത്തുറഹ്മകളുടെ സമർപ്പണവും നടത്തും. പുതിയ ബൈത്തുറഹ്മകളുടെ തറക്കല്ലിടലും നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.എം. സിറാജിന് സ്വീകരണവും നൽകും. ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി റഫീഖ് മണിമല ആമുഖ പ്രഭാഷണം നടത്തും. അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട: ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ പൂഞ്ഞാർ കോളജ് ഓഫ് എൻജിനീയറിങ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. പി.സി. ജോർജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. സുരേഷ്‌കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോളജിൽ ആൺകുട്ടികൾക്ക് ഹോസ്റ്റലിന് ഒരുകോടി രൂപ അനുവദിക്കുന്നതായി പി.സി. ജോർജ് എം.എൽ.എ അറിയിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻറ് ആർ. പ്രേംജി, പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.