ലൂർദ്​ ഫൊറോന ദൈവാലയ കൂദാശ 23ന്​

കോട്ടയം: ലൂർദ് ഫൊറോന ഇടവകയുടെ പുതിയ ദൈവാലയത്തിൻെറ കൂദാശ ഈ മാസം 23ന് ഉച്ചക്ക് 2.30ന് നടക്കും. കലക്ടറേറ്റിന് എതിർവശത്താണ് 13,000 ചതുരശ്ര അടിയുള്ള ദേവാലയം. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കുറിലോസ്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരാകും. തുടർന്ന് സ്നേഹസംഗമം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തീമോത്തിയോസ്, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ഡിയസ്കോറസ്, സി.എസ്.ഐ മോഡറേറ്റർ ഡോ. തോമസ് കെ. ഉമ്മൻ, മാർത്തോമ സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗ്രിഗോറിയോസ് മാർ സ്തെഫാനോസ്, വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദ സ്വാമി, കോട്ടയം താജ് ജുമാമസ്ജിദ് ചീഫ് ഇമാം എ.പി. ശിഫാർ അൽകൗസരി തുടങ്ങിയവർ പങ്കെടുക്കും. നവംബർ 28 മുതൽ ഡിസംബർ ഒന്നുവരെ ലൂർദ് മാതാവിൻെറയും സെബസ്ത്യാനോസിൻെറയും തിരുനാൾ. ഡിസംബർ ഒന്നിന് ഇടവക ശതാബ്ദി വർഷ ആഘോഷങ്ങൾ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഡോ. ജോസഫ് മണക്കളം, ഇടവക അസി. വികാരി ഫാ. ജോസഫ് ആലുങ്കൽ, ജനറൽ കൺവീനർ ഡോ. മാത്യു പാറയ്ക്കൽ, പ്രഫ. ബേബി സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, കെ.വി. മാത്യു കുന്നേൽ, തോമസ് തോമസ് പാലത്തിങ്കൽ, തോമസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, പയസ് സ്കറിയ പൊട്ടംകുളം, കെ.കെ. മാത്യു കന്നുകൊളമ്പിൽ, വി.എം. മാത്യു വാരണത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.