വസ്ത്ര വ്യാപാരി പണം നൽകിയയാളുടെ വീട്ടിൽ തീകൊളുത്തി മരിച്ചു

വൈക്കം: വായ്പയായി വാങ്ങിയ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാരി പണം നൽ കിയയാളുടെ വീട്ടിൽ തീകൊളുത്തി ജീവനൊടുക്കി. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരൻെറ മകൻ വടയാർ കൃഷ്ണ നിവാസിൽ ബിജുവാണ് (48) മരിച്ചത്. വൈക്കത്ത് കൃഷ്ണ ടെക്സ്റ്റൈയിൽസ് എന്ന പേരിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ഓടെ വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തിൽ ബാബുവിൻെറ വീട്ടിലെത്തിയാണ് ബിജു പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീടിൻെറ കാർപോർച്ചിൽ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഇതിനിടെ ബാബുവിൻെറ ഭാര്യക്കും പരിക്കേറ്റു. ഇവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വായ്പയായി വാങ്ങിയ പണം തിരികെ ചോദിച്ചതിനെ ചൊല്ലി ബാബുവും ബിജുവും തമ്മിൽ വാക്കേറ്റം നടന്നതായി പറയുന്നു. വൈക്കത്ത് പലയിടങ്ങളിലായി ബേക്കറി നടത്തുന്ന ബാബു ആവശ്യക്കാർക്ക് പണം പലിശക്ക് നൽകുന്നുണ്ടെന്നും ബാബു ബിജുവുമായി പണത്തെച്ചൊല്ലി കലഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഭാര്യ: മഞ്ജു. മക്കൾ: കൃഷ്ണ, നന്ദന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.