വിവാഹ ചടങ്ങിൽ ശ്രദ്ധേയമായി താടിക്കൂട്ടം

ചെറുതോണി: രാജമുടി ക്രിസ്തുരാജ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹം താടിക്കാരുടെ കൂട്ടം മൂലം പുതുമയുള്ളതായി. പതിനാറാ ംകണ്ടം സ്വദേശി ചടയം മാക്കൽ ഗോപിയുടെയും രാജമ്മയുടെയും മകൾ രമ്യയുടെ വിവാഹമാണ് താടിക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. വരൻ തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ശശി നിവാസിൽ ജയറാമിൻെറയും ബാലയുടെയും മകൻ രവി താടിക്കാരുടെ സംഘടനയിലെ അംഗമാണ്. വിവാഹ ചടങ്ങിനെത്തിയവർക്കെല്ലാം താടിക്കാർ കൗതുകക്കാഴ്ചയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.