പുണ്യം പൂങ്കാവനം പദ്ധതി അവലോകന യോഗം ചേർന്നു

എരുമേലി: പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് എരുമേലി ദേവസ്വം ബോർഡ്‌ ഹാളിൽ അവലോകന യോഗം ചേർന്നു. ഡിവൈ.എസ ്.പി ഗിരീഷ് പി. സാരഥി ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബിജു അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പുണ്യം പൂങ്കാവനം എരുമേലി കോഓഡിനേറ്റർ എം.എസ്. ഷിബു സ്വാഗതവും ജില്ല കോഓഡിനേറ്റർ റിട്ട. എ.സി അശോക്‌കുമാർ മുഖ്യപ്രഭാഷണവും നടത്തി. എരുമേലി സബ് ഇൻസ്പെക്ടർ പി.എസ്. വിനോദ്, എരുമേലി മഹല്ല് ജമാഅത്ത് ട്രഷറർ നാസർ പനച്ചി, സൻെറ് തോമസ് ഫൊറോന ചർച്ച് അസി. വികാരി വർഗീസ് കണിയമലക്കൽ, എം.ഇ.എസ് കോളജ് ചെയർമാൻ നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്മാൻ, മാധ്യമപ്രവർത്തകൻ രാജൻ, അയ്യപ്പസേവ സംഘം പ്രതിനിധി മനോജ്, അയ്യപ്പസേവാഭാരതി പ്രതിനിധി ഹരി, മഹാത്മാഗാന്ധി കയർ യൂനിറ്റ് പ്രതിനിധി ലാലൻ പാറയിൽ, വിവിധ സന്നദ്ധസംഘടന ഭാരവാഹികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൈക്കത്തഷ്ടമി: ഋഷഭവാഹന എഴുന്നള്ളത്ത് ഇന്ന് വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രസിദ്ധ ആചാരമായ ഋഷഭവാഹന എഴുന്നള്ളത്ത് വെള്ളിയാഴ്ച രാത്രി നടക്കും. രാതി 11ന് വൈക്കത്തപ്പനെ ഋഷഭവാഹനത്തിൽ എഴുന്നള്ളിക്കും. പട്ടുടയാടകളും കുട്ടിമാലകളും ചാർത്തി സർവാഭരണ വിഭൂഷിതനായി വൈക്കത്തപ്പനെ വെള്ളിയിൽ തീർത്ത കാളയുടെ മുകളിൽ എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. സാധാരണ ആനപ്പുറത്ത് നടക്കുന്ന എഴുന്നുള്ളത്തിന് പകരമാണിത്. എഴുന്നള്ളത്തിന് അവകാശികളായ നാൽപതോളം കിഴക്കേടില്ലത്ത്/പടിഞ്ഞാറേടില്ലത്ത് മൂസതുമാരാണ് മുളംതണ്ടിൽ വച്ചുകെട്ടിയ ഋഷഭം ചുമലിൽ ഏറ്റി ക്ഷേത്രത്തിൽ അഞ്ചുതവണ പ്രദക്ഷിണം നടത്തുന്നത്. ഈ പ്രദക്ഷിണങ്ങളിൽ നാഗസ്വരം, പരുഷവാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങൾ മേളങ്ങൾക്ക് ഉപയോഗിക്കും. അർധരാത്രി വരെ ചടങ്ങുകൾ നീളും. കാഞ്ചി കാമകോടി പീഠം ആസ്ഥാനവിദ്വാൻ വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ നാഗസ്വരം ഒരുക്കും. തുടർന്ന് വെടിക്കെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.