തൊടുപുഴ നഗരത്തിൽ പൈപ്പ്​ പൊട്ടൽ തുടർക്കഥ

തൊടുപുഴ: നഗരത്തിൽ കുടിവെള്ളവിതരണം പതിവായി തടസ്സപ്പെടുന്നത് നഗരജീവിതം ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം അർബ ൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ രണ്ടു ദിവസമാണ് ജലവിതരണം നിലച്ചത്. ചൊവ്വാഴ്ച പുലർച്ച മുതൽ മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിച്ചത് ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു. നഗരത്തിൽ പലമേഖലകളിലും വെള്ളം എത്തിയത് നാലോടെയാണ്. രണ്ടു ദിവസം പകൽ ജലവിതരണം നിലച്ചതോടെ ഏറെ ദുരിതത്തിലായത് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങളാണ്. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി റോഡിലാണ് പ്രധാന ജലവിതരണ പൈപ്പ് തിങ്കളാഴ്ച രാത്രി വൈകി പൊട്ടിയത്. ഇതു നന്നാക്കാൻ പുലർച്ച പമ്പിങ് ഉൾപ്പെടെ നിർത്തിെവക്കേണ്ട അവസ്ഥയായിരുന്നു. നഗരപ്രദേശത്തും ഇടവെട്ടി പഞ്ചായത്തിലെ ചില മേഖലകളിലുമാണ് ജലവിതരണം നിലച്ചത്. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള ജോലികൾ ഉടൻ ആരംഭിച്ചതാണെങ്കിലും ബുധനാഴ്ച ഉച്ചക്കാണ് പൂർത്തിയായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പമ്പിങ് പുനരാരംഭിെച്ചങ്കിലും എല്ലാ മേഖലകളിലും വെള്ളം എത്തിയത് വൈകീട്ടോടെയാണ്. മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ പൈപ്പ് മാറ്റിയിടൽ ജോലികൾ നടന്നിരുന്നു. നിലവാരമുള്ള പൈപ്പുകൾ സ്ഥാപിക്കുമെന്നും അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ ഒഴിവാക്കാനാണ് ജോലികൾ നടത്തിയതെന്നുമായിരുന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചത്. എന്നാൽ, വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ജനജീവിതം ദുരിതത്തിലാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.