എൻ.ജി.ഒ.യു നേതൃത്വത്തിൽ ധർണ നടത്തി

പൈനാവ്: വി.എഫ്.എ തസ്തികകൾ വില്ലേജ് അസിസ്റ്റൻറ് തസ്തികയായി ഉയർത്തുക, വില്ലേജുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം ആരംഭി ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ ലാൻഡ് റവന്യൂ കമീഷണറേറ്റിനു മുന്നിൽ ധർണയും കലക്ടറേറ്റിനു മുന്നിൽ പ്രകടനവും നടത്തി. എൻ.ജി.ഒ യൂനിയൻ ജില്ല ജോ. സെക്രട്ടറി വി.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം ജി. ഷിബു, ഏരിയ സെക്രട്ടറി ഡി. ഷാജു, ഏരിയ പ്രസിഡൻറ് വിജേഷ് തയ്യിൽ എന്നിവർ സംസാരിച്ചു. ക്ഷീര-ഏലം കർഷക സെമിനാർ ഇന്ന് വണ്ടൻമേട്: ഗാന്ധിജി സ്റ്റഡി സൻെറർ വണ്ടൻമേട് യൂനിറ്റ് നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നെറ്റിത്തൊഴു അപ്‌കോസ് ഹാളിൽ ക്ഷീര-ഏലം കർഷക സെമിനാറും യുവ പ്രതികളെയും മുതിർന്ന കർഷകരെയും ആദരിക്കലും നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്റ്റഡി സൻെറർ സെക്രട്ടറി പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിക്കും. 'മാറുന്ന കാലാവസ്ഥയും മാറേണ്ട ഏലം കൃഷി രീതിയും' വിഷയത്തിൽ ഐ.സി.ആർ.ഐ വിള സംരക്ഷണ വിഭാഗം മേധാവി ഡോ. എ.കെ. വിജയൻ ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.