ശബരിമല: സുരക്ഷ ശക്​തമാക്കണമെന്ന്​ കേന്ദ്ര ഏജൻസികളും

കോട്ടയം: ശബരിമലയിൽ നവംബർ 17 മുതൽ ജനുവരി 20 വരെ സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേണ വിഭാഗം. സന്നിധാനം, നിലക്കൽ, പമ്പ, അഴുത, കാളകെട്ടി എന്നിവിടങ്ങളിലും പരമ്പരാഗത കാനനപാതകളിലും തീർഥാടകർ എത്തുന്ന പുല്ലുമേട്, പാണ്ടിത്താവളം മേഖലകളിലും പൊലീസിൻെറ ശക്തമായ സാന്നിധ്യം വേണമെന്നാണ് നിർദേശം. പമ്പയിൽനിന്ന് പുല്ലുമേട് വഴി വരുന്നവെരയും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കണം. മകരവിളക്കിനായി മുന്നൊരുക്കം നേരത്തേ പൂർത്തിയാക്കണം. തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമുള്ള സുരക്ഷയായിരിക്കണം ഒരുക്കേണ്ടതെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പിൽ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പത്തിലധികം കേന്ദ്രങ്ങളെ സുരക്ഷപരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. സ്ഥലവും അതിൻെറ പ്രാധാന്യവും റിപ്പോർട്ടിലുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉന്നതതല ചർച്ചകൾ നടത്തി. സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന സുരക്ഷക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പൊലീസ് മേധാവി കേന്ദ്ര ഏജൻസികളെ ധരിപ്പിച്ചിട്ടുണ്ട്. ശബരിമല സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് വിശദ റിപ്പോർട്ടും കൈമാറി. ബോംബ് സ്ക്വാഡും ദ്രുതകർമ േസനയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഇതര സംസ്ഥാന സേനയെ വിന്യസിക്കാനും റിപ്പോർട്ടിൽ പറയുന്നു. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.