അരി ചാക്കുകള്‍ക്ക് മുകളിൽ കീടനാശിനി വിതറൽ: ഗോഡൗണുകളിൽ പരിശോധന

ഏറ്റുമാനൂര്‍: അരി ചാക്കുകള്‍ക്ക് മുകളിൽ കീടനാശിനി വിതറിയ സംഭവത്തിൽ ആരോപണവിധേയനായ കടയുടമയുടെ അഞ്ച് ഗോഡൗണിലു ം രണ്ടുകടയിലും റവന്യൂ, കൃഷി, ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. അതിരമ്പുഴയിലെ ഇവരുടെ ഗോഡൗണുകളിൽനിന്ന് മാരകകീടനാശിനിയായ അലുമിയം ഫോസ്ഫൈഡ് പ്രധാന ഘടകമായ സെൽഫോസിൻെറ 13 പാക്കറ്റ് കണ്ടെടുത്തു. ആർ.ഡി.ഒ അനിൽ ഉമ്മൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെ അതിരമ്പുഴയിലെ കടയും അഞ്ച് ഗോഡൗണും നേരേത്ത അടപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏറ്റുമാനൂർ പേരൂർകവലയിലുള്ള കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിലേക്ക് വിൽപനക്ക് കൊണ്ടുവന്ന ഒരു ലോഡ് അരിയിൽ ചാക്കുകൾക്കിടയിൽ കീടനാശിനി വിതറിയത് കണ്ടെത്തിയത്. മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴാണ് തോഴിലാളികൾക്ക് ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെട്ടത്. കടയിൽനിന്ന് ഭക്ഷ്യസുരക്ഷ വിഭാഗം സാമ്പിൾ ശേഖരിച്ചു. അരി ചാക്കുകൾ മാറ്റാതിരിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. എത്രയുംവേഗം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ലാബിന് ഭക്ഷ്യസുരക്ഷ വകുപ്പ് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.