സ്​റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ ചുറ്റമ്പല ചുമരുകളിലെ വിളക്കുകള്‍ ശുചീകരിച്ചു

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല ചുമരുകളിലെ ലക്ഷദീപത്തിൻെറ കുത്തുവിളക്കുകള്‍ സത്യഗ്രഹ സ്മാരക ആശ്രമം സ ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഉത്സവം തുടങ്ങിയതോടെ എല്ലാദിവസവും ലക്ഷദീപങ്ങള്‍ വഴിപാടായി തെളിക്കുന്നുണ്ട്. എണ്ണക്കറകളും മറ്റും വീണ വിളക്കുകള്‍ വൃത്തിയാക്കി. ക്ഷേത്രത്തിൻെറ മതിലിനകത്തുള്ള ചുറ്റുപ്രദേശങ്ങളിലും ശുചീകരണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി.കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപിക പി.ആര്‍. ബിജി, സി.പി.ഒ ടി. ശ്രീനി, എ.സി.പി.ഒ അമൃത പാര്‍വതി, ഇ.എന്‍. ചന്ദ്രബാബു, കെ.പി. മനോജ്, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.