കസ്​റ്റംസ്​ കമീഷണർ നാട്ടകം തുറമുഖം​ സന്ദർശിച്ചു

കോട്ടയം: കസ്റ്റംസ് (പ്രിവൻറിവ്) കമീഷണർ നാട്ടകം തുറമുഖം സന്ദർശിച്ചു. സുമിത് കുമാറാണ് തിങ്കളാഴ്ച കോട്ടയം തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. തുറമുഖം വഴി കൂടുതൽ ചരക്ക് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ അധികൃതരുമായി ചർച്ച നടത്തി. ചരക്ക് കടത്തലുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങളും സുരക്ഷ, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും കമീഷണർ വിശദീകരിച്ചു. 2007ൽ ഉദ്ഘാടനം ചെയ്ത നാട്ടകം തുറമുഖം 2012 മുതലാണ് പൂർണ പ്രവർത്തനസജ്ജമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.