വൈക്കത്തഷ്​ടമിക്ക്​ കൊടിയേറി

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമി മഹോത്സവത്തിനു കൊടിയേറി. തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ ന മ്പൂതിരിയുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിനു കാർമികത്വം വഹിച്ചത്. ഇത്തവണ ഉത്തരധ്രുവത്തിലാണ് കൊടികയറിയത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവക്ക് ശേഷം കൊടിക്കൂറയിലേക്ക് ദേവചൈതന്യം വരുത്തുന്ന വിശേഷാൽ പൂജകൾ നടത്തി. തുടർന്ന് കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കൽ പുരയിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം 8.18നുള്ള പുണ്യമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്. നിറദീപവും നിറപറയും നെറ്റിപ്പടം കെട്ടിയ അഞ്ച് ഗജവീരന്മാരും സ്വർണക്കുടകളും മുത്തുക്കുടകളും കൊടിയേറ്റിനു സാക്ഷിയായി. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജിഷ്ണു ദാമോദർ, ശങ്കരൻ നമ്പൂതിരി കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി, പാറോളി വാസുദേവൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി, ആഴാട് ചെറിയ നാരായണൻ നമ്പൂതിരി, വലിയ നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമീഷണർ എം. ഹർഷൻ ദീപം തെളിച്ചു. നടന്മാരായ നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്ന് കലാമണ്ഡപത്തിൽ ദീപം തെളിച്ചു. ക്ഷേത്രത്തിനകത്തുള്ള പൊലീസ് കൺട്രോൾ റൂമിൻെറയും ചുക്കുവെള്ള കൗണ്ടറിൻെറയും ദീപപ്രകാശനം നെടുമുടി വേണു നിർവഹിച്ചു. ചടങ്ങുകളിൽ െഡപ്യൂട്ടി കമീഷണർ എച്ച്. കൃഷ്ണകുമാർ, അസി. കമീഷണർ ജി.ജി. മധു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ, സബ് ഗ്രൂപ് ഓഫിസർമാരായ കെ.ആർ. വിജയകുമാർ, വി.കെ. മോഹനൻ, ആർ. മോഹനൻ, അക്കൗണ്ടൻറ് എ.പി. അശോകൻ എന്നിവർ പങ്കെടുത്തു. കൊടിയേറ്റിനുശേഷം ആദ്യ ശ്രീബലിയെഴുന്നള്ളിപ്പും നടന്നു. വൈക്കത്തപ്പൻെറ ശ്രീബലി തിടമ്പ് എഴുന്നള്ളിച്ചത് ഭാരത് വിശ്വനാഥ് എന്ന ഗജവീരനാണ്. പുതുപ്പള്ളി സാധു, പാറന്നൂർ നന്ദൻ എന്നിവർ അകമ്പടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.