അഫീൽ പാഠമായി; സുരക്ഷ ചട്ടങ്ങളിൽ വിട്ടുവീഴ്​ചയില്ല

കോട്ടയം: അഫീലിൻെറ മരണം ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിച്ചു. മേള നടത്തിപ്പിൽനിന്ന് പൂർണമായി വിദ്യാർഥികളെ ഒഴി വാക്കി നിർത്തിയതിെനാപ്പം സുരക്ഷ ചട്ടങ്ങളെല്ലാം പാലിച്ച് ജില്ല സ്കൂൾ കായികമേള. പാലായിൽ വ്യാഴാഴ്ച ആരംഭിച്ച മേളക്കായി ഏറെ മുന്നൊരുക്കമാണ് സംഘാടകർ നടത്തിയത്. മെഡിക്കൽ, പൊലീസ് സാന്നിധ്യം ഉറപ്പാക്കിയ അധികൃതർ, ഒരോസമയം ഒന്നിലധികം ത്രോ ഇനങ്ങൾ നടത്തുന്നത് പൂർണമായി ഒഴിവാക്കി. ഒരു ത്രോ ഇനം പൂർത്തിയായ ശേഷമാണ് അടുത്ത മത്സരങ്ങൾ നടത്തിയത്. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരമാണ് ആദ്യം നടന്നത്. ഇത് പൂർത്തിയാകാനായി ഒന്നരമണിക്കൂറോളം സമയമെടുത്തു. ഇതിനുശേഷമായിരുന്നു ഇതിനോടുചേർന്ന് ജാവലിൻ മത്സരം നടത്തിയത്. ഒരോ ഇനങ്ങളും പൂർത്തിയായ ശേഷമായിരുന്നു അടുത്ത മത്സരങ്ങൾ. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധയാണ് അധികൃതർ പുലർത്തിയത്. അധ്യാപകരായിരുന്നു വളൻറിയർമാരായും പ്രവർത്തിച്ചത്. ഒരു വിഭാഗം കായിക അധ്യാപകർ വിട്ടുനിന്നിട്ടും മുഴുവൻ സ്ഥലങ്ങളിലും വളൻറിയർ റോളിലും അധ്യാപകരായിരുന്നു. മൈതാനത്ത് താരങ്ങൾ 'കറങ്ങി' നടക്കുന്നതും പൂർണമായും വിലക്കിട്ടു. ഒഫീഷ്യൽസുകൾ മാത്രമായിരുന്ന െമെതാനത്തുണ്ടായിരുന്നത്. സ്റ്റേഡിയത്തിലെ പവിലിയൻെറ മുകളിൽ കയിറ വിദ്യാർഥികളെ തിരിച്ചിറക്കി. പലതവണ ഇതുസംബന്ധിച്ച് അധികൃതർ മുന്നറിയിപ്പും നൽകി. മെഡിക്കൽ ടീമിനൊപ്പം ആംബുലൻസും സ്റ്റേഡിയത്തിൽ ഉറപ്പാക്കി. പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ്, ജില്ല ഭരണകൂടം എന്നിങ്ങനെ വിവിധ വകുപ്പുകൾക്ക് മുൻകൂട്ടി വിദ്യാഭ്യാസവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. ഇതൊക്കെ േനരത്തേ ചെയ്തിരുന്നെങ്കിൽ ഒരു കുരുന്നുജീവൻ പൊലിയുമായിരുന്നുവോയെന്ന ചോദ്യം ബാക്കിയാകുേമ്പാഴും നിലവിലൊരുക്കിയ സംവിധാനങ്ങളെ സ്വാഗതം ചെയ്യുകയാണ് മുൻതാരങ്ങൾ അടക്കമുള്ളവർ. കഴിഞ്ഞമാസം പാലായിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പരിക്കേറ്റതിെനാടുവിൽ പാലാ സൻെറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സൻെറ മകനുമായ അഫീല്‍ ജോണ്‍സൻ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.