അഫീലി​െൻറ കണ്ണീരോർമകൾക്കിടെ പാലായിൽ വീണ്ടും ട്രാക്കുണരുന്നു

അഫീലിൻെറ കണ്ണീരോർമകൾക്കിടെ പാലായിൽ വീണ്ടും ട്രാക്കുണരുന്നു കോട്ടയം: അഫീലിൻെറ കണ്ണീരോർമകൾക്കിടെ പാലാ സിന് തറ്റിക് സ്റ്റേഡിയത്തിൽ വീണ്ടും കായികാരവം. റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടക്കമാകും. 13 സബ് ജില്ലകളിൽനിന്നായി 94 ഇനങ്ങളിൽ 2000പേരാണ് മത്സരിക്കുന്നത്. നേരത്തേ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മത്സരം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും ദേശീയ അത്‌ലറ്റിക് മീറ്റ് പ്രമാണിച്ച് തീയതി മാറ്റുകയായിരുന്നു. വെള്ളി, തിങ്കൾ ദിവസങ്ങളിലാകും തുടർ മത്സരങ്ങൾ. ഒക്ടോബര്‍ നാലിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽവീണ് പാലാ സൻെറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സൻെറ മകനുമായ അഫീല്‍ ജോണ്‍സന് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. ഈ മരണത്തിൻെറ ഞെട്ടൽ മാറുംമുമ്പ് വീണ്ടും മീറ്റിനായി പാലാ ഒരുങ്ങുേമ്പാൾ ഏറെ സുരക്ഷ മുന്നൊരുക്കമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ല കായികമേളയിൽ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ വാളൻറിയറാക്കേണ്ടെന്നും ചട്ടപ്പടി സമരം നടത്തുന്ന എല്ലാ കായികാധ്യാപകരും മേളക്ക് എത്തണമെന്നും ജില്ല വിദ്യാഭ്യാസ ഓഫിസർ നിർദേശം നൽകി. അഫീലിൻെറ മരണത്തിൻെറ പശ്ചാത്തലത്തിൽ പൂർണ സുരക്ഷിതത്വം പാലിക്കാനാണ് സംഘാടകരുടെ തീരുമാനം. ത്രോ ഇനങ്ങൾ ഒരേ സമയം നടത്തില്ല. ഹാമർത്രോ ഉച്ചയൂണിൻെറ സമയത്ത് നടത്തും. വളൻറിയർ ജോലി അധ്യാപകർക്കാണ്. ഒഫീഷ്യൽസിനും മത്സരാർഥിക്കും മാത്രമേ ഗ്രൗണ്ടിൽ പ്രവേശനമുള്ളൂവെന്നും അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് രഹിത കായികമേളയാകും നടക്കുക. ഗാലറിയിലും ഭക്ഷണശാലയിലുമെല്ലാം ഹരിത പ്രോട്ടോക്കോൾ നടപ്പാക്കും. ഇതിനായി ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.