മേറ്റ്​ പരിശീലനം കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല: ആദിവാസി യുവതി പഞ്ചായത്ത് ഓഫിസില്‍ സത്യഗ്രഹം ഇരുന്നു

ചെറുതോണി: തൊഴിലുറപ്പ് പണി നിയന്ത്രിക്കുന്ന മേറ്റുമാരുടെ പരിശീലനത്തില്‍ പങ്കെടുത്ത ആദിവാസി യുവതിക്ക് സര്‍ട് ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവതി രാത്രിയില്‍ പഞ്ചായത്ത് ഓഫിസില്‍ സത്യഗ്രഹം ഇരുന്നു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിലെ വെണ്‍മണി വാര്‍ഡില്‍ താമസിക്കുന്ന പാറക്കല്‍ സജാനി സുരേഷാണ് സത്യഗ്രഹം നടത്തിയത്. വാര്‍ഡുകളില്‍നിന്ന് െതരഞ്ഞെടുത്ത മേറ്റുമാര്‍ക്കാണ് ബുധനാഴ്ച പഞ്ചായത്ത് ഓഫിസില്‍ പരിശീലനം നല്‍കിയത്. വെൺമണി വാര്‍ഡില്‍നിന്ന് എത്തിയ സജാനിയെ പരിശീലനത്തില്‍ പങ്കെടുപ്പിക്കാൻ വാര്‍ഡ് അംഗം തയാറായില്ല. വാര്‍ഡ് അംഗത്തെ അംഗീകരിക്കാത്തതും ധിക്കാരപരമായി പെരുമാറുന്നു എന്നുമാണ് വാര്‍ഡ് അംഗം സജാനിക്ക് എതിരെ ഉന്നയിച്ച ആരോപണം. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് പരിശീലനത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. എന്നാല്‍, പരിശീലനം കഴിഞ്ഞ് മറ്റെല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും സജാനിക്ക് നല്‍കിയില്ല. തുടർന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സജാനി പഞ്ചായത്ത് ഓഫിസില്‍ സത്യഗ്രഹം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമെ പിന്മാറുകയുള്ളൂ എന്ന നിലപാടില്‍ സജാനി ബുധനാഴ്ച രാത്രിയിലും സമരം തുടർന്നു. കഞ്ഞിക്കുഴി പൊലീസ് സംഭവസ്ഥലത്ത് എത്തി. എന്നാൽ, രാത്രി വൈകി യുവതിക്ക് സർട്ടിഫിക്കറ്റ് നൽകിയതോടെ സമരം അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.