വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: മാവോവാദി വേട്ടക്കെതിരായ ലഘുലേഖ കൈവശം വെച്ചതിൻെറ പേരില്‍ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ് റ് ചെയ്ത നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്യവുമില്ലാത്ത പൊലീസ് സ്റ്റേറ്റാക്കാനുള്ള മുഖ്യമന്ത്രിയുടെ ഗൂഢ നീക്കത്തിനെതിരെ കരുതിയിരിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ഇ. അബ്ദുല്‍ ജബ്ബാര്‍, ജില്ല സെക്രട്ടറി പി.എ. നിസാം, സൊളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.എം. അസ്‌ലം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.