തടവനാൽ പാലം: സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായി -പി.സി. ജോർജ്

ഈരാറ്റുപേട്ട: നിർദിഷ്ട ഈരാറ്റുപേട്ട ബൈപാസിൻെറ ഭാഗമായ പുത്തൻപള്ളി-തടവനാൽ പാലത്തിൻെറ നിർമാണം പൂർത്തീകരിക്കാൻ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായതായി പി.സി. ജോർജ് എം.എൽ.എ അറിയിച്ചു. നഷ്ടപരിഹാരത്തിന് 30,06,062 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിൽ 29,24,284 രൂപ പുത്തൻപള്ളി ജമാഅത്ത് വക കെട്ടിടത്തിനും സ്ഥലത്തിനുമാണ് അനുവദിച്ചത്. നഷ്ടപരിഹാര തുക ഉടൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. പാലം നിർമാണം വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഏറ്റെടുക്കൽ: റിയാബ് ഉദ്യോഗസ്ഥർ എച്ച്.എൻ.എൽ സന്ദർശിക്കും കടുത്തുരുത്തി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കുന്നതിൻെറ ഭാഗമായി വ്യവസായ പുനർനിർമാണ സംഘം (റിയാബ്) ഉദ്യോഗസ്ഥർ ഉടൻ കമ്പനിയിൽ പരിശോധനക്കെത്തും. കമ്പനി ഏറ്റെടുക്കുന്നതിലൂടെ 500 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഇതിൻെറ ഭാഗമായാണ് പരിശോധന. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനിച്ചത്. റിയാബ് സംഘം സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും. കമ്പനി കടമെടുത്ത 10 കോടി തിരികെ കിട്ടണമെന്ന ആവശ്യവുമായി ഏതാനും മാസം മുമ്പ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ ബാങ്ക് കൊച്ചിയിലെ നാഷനൽ കമ്പനി ലോ ൈട്രബ്യൂണലിനെ സമീപിച്ചിരുന്നു. കഴിഞ്ഞ 18ന് കേസ് കോടതിയിൽ വന്നപ്പോൾ സംസ്ഥാന സർക്കാർ ബാധ്യത തീർത്ത് കമ്പനിയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ തയാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഓഹരിമൂല്യം നിർണയിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്ന് സർക്കാറിന് നിർദേശം നൽകി. ഈ മാസം എട്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഉന്നതതല യോഗങ്ങളും പരിശോധനകളും നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.