മുതലപ്ര കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

ചങ്ങനാശ്ശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുതലപ്ര കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. പത്താം വാര്‍ഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതിയില്‍ 32.70 ലക്ഷം വകയിരുത്തിയാണ് പദ്ധതി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാഖി കലേഷ് ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ലൈസാമ്മ മുളവന അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സൻ മണിയമ്മ രാജപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോണ്‍ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ സ്‌കറിയ, ഏലിക്കുട്ടി തോമസ്, മോളി ജോണ്‍ വാറ്റൂപ്പറമ്പില്‍, ടി.ജെ. ബിന്ദു, ബിന്ദു ജോസഫ്, വര്‍ഗീസ് ടി. എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി സി.പി. വേണുഗോപാല്‍, ജലനിധി ടെക്‌നിക്കല്‍ മാനേജര്‍ സി.ആര്‍. ശ്രീജിത്, അഫ്‌നാസ്, ലിതിന്‍ ചെറിയാന്‍,സുപ്രിയ ദേവി, രാജു പൂമുറ്റം, പി.കെ. രവീന്ദ്രന്‍ നായര്‍, ബാബു കുരീത്ര, പി.ആര്‍. ഗോപാലകൃഷ്ണപിള്ള, സെബാസ്റ്റ്യന്‍ ജോസഫ്, ജോര്‍ജ് തോമസ് കപ്യാരുപറമ്പില്‍, ജോസഫ് വര്‍ഗീസ്, രമ ചെല്ലപ്പന്‍, ഇ.കെ. ചെല്ലപ്പന്‍, ലാല്‍ ജോസഫ്, തോമസ് ചാക്കോ എന്നിവർ സംസാരിച്ചു. കിണര്‍ റീചാർജിങ് ചങ്ങനാശ്ശേരി: വാഴപ്പളളി ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി ഉപപദ്ധതിയില്‍ നടപ്പാക്കുന്ന കിണര്‍ റീചാർജിങ് പദ്ധതിക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. 6500 രൂപ സബ്‌സിഡി ലഭിക്കുന്ന ഈ ആനുകൂല്യം ആവശ്യമുള്ള ഗുണഭോക്താക്കള്‍ 200 രൂപ മുദ്രപ്പത്രം സഹിതം 15ന് മുമ്പ് പഞ്ചായത്ത് വി.ഇ.ഒ ഓഫിസില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.