മുടങ്ങിക്കിടക്കുന്ന ഈരയിൽകടവ് റോഡ് പൂർത്തിയാക്കാൻ നിവേദനം നൽകി

കോട്ടയം: നഗരത്തിൻെറ വികസന പ്രതീക്ഷകൾക്ക് നിറംപകരുന്ന ഈരയിൽക്കടവ് റോഡിൻെറ നിർമാണം അതിവേഗം പൂർത്തിയാക്കണമെന് ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (സിക്കി) സർക്കാറിന് നിവേദനം നൽകി. അഞ്ചുവർഷം മുമ്പ് നിർമാണം അരംഭിച്ചതാണ് ഈ ബൈപാസ്. രണ്ടര കിലോമീറ്ററുള്ള ഈരയിൽക്കടവ് പാലവും റോഡും പൂർത്തിയാകുന്നത് കോട്ടയം-നാട്ടകം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. കോട്ടയം നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിരുന്നു. വർഷങ്ങളോളം മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം ആദ്യമാണ് പുനരാരംഭിച്ചത്. ഇതിനിടെ നാട്ടകം ഭാഗത്തേക്കുള്ള പൈപ്പ് ലൈൻ വലിക്കുന്നതിനായി വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി ആരംഭിച്ചു. ഈ പൈപ്പ് ലൈൻ സ്ഥാപിക്കും വരെ റോഡിൻെറ ടാറിങ് അടക്കമുള്ള ജോലി പൊതുമരാമത്ത് വകുപ്പ് നിർത്തിെവച്ചു. എന്നാൽ, പൈപ്പ് ലൈൻ വാട്ടർ അതോറിറ്റി സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ വന്നതോടെയാണ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് നിവേദനവുമായി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരിക്കുന്നത്. റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഇനത്തിൽ 11 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി നൽകേണ്ടത്. ഈ തുക കിഫ്ബിയിൽനിന്ന് അനുവദിക്കാൻ ധാരണയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.