മുന്നറിയിപ്പിന്​ ചുറ്റും മാലിന്യം തള്ളൽ

ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്ത് മാലിന്യം തള്ളരുതെന്ന് സ്ഥാപിച്ച സൂചനഫലകത്തിനു ചുറ്റും മാലിന്യം തള്ളൽ. സമീപ ത്ത് പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർ തന്നെയാണ് നിയമ ലംഘനം നടത്തുന്നത്. ഈ കച്ചവട സ്ഥാപനങ്ങളെല്ലാം പഞ്ചായത്ത് ലേലം ചെയ്തുനൽകിയതാണ്. എന്നാൽ, കച്ചവടക്കാർക്ക് മാലിന്യം തള്ളുന്നതിനുള്ള സൗകര്യം പഞ്ചായത്ത് നൽകിയിട്ടില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും മറ്റും ബസ്സ്റ്റാൻഡിൻെറ ഒരു ഭാഗത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിൻെറ ചുവട്ടിൽ തള്ളുകയാണ് കച്ചവടക്കാർ ചെയ്യുന്നത്. ഇത് അഴുകി പകർച്ചവ്യാധിക്കു കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ദിവസേന നൂറുകണക്കിന്‌ യാത്രക്കാർ വന്നുപോകുന്ന ഇവിടെ പഞ്ചായത്തുവക ഒരു ശുചിമുറി ഉണ്ടായിരുന്നത് പൂട്ടിയിട്ടിട്ട് ഒരു വർഷമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.