MAJOR CHANGE

ATTN ALL പേജ് ഒന്നിലെ ....വിഡിയോയുമായി പൊലീസ്... എന്ന വാർത്തയുടെ ടെക്സ്റ്റ് മാറ്റണം. മാറ്റങ്ങൾ വരുത്തിയ ടെക്സ്റ്റ് ത ാഴെ: കോഴിക്കോട്: യു.എ.പി.എ ചുമത്തി വിദ്യാർഥികളെ അറസ്റ്റുചെയ്ത സംഭവത്തിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. വീട്ടിൽ പരിശോധന നടത്തുേമ്പാൾ താഹ ഫസൽ പൊലീസ് ജീപ്പിലിരുന്ന് മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കി എന്നാണ് ആരോ പണം. എന്നാൽ, ദൃശ്യത്തിൽ താഹയെ കാണുന്നില്ല. 'ഇൻക്വിലാബ് സിന്ദാബാദ്, മാവോവാദം സിന്ദാബാദ്, മഞ്ചിക്കണ്ടിയിൽ മരിച്ച ധീര രക്തസാക്ഷികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ' എന്നിങ്ങനെയാണ് മുദ്രാവാക്യം. ഇൗ സമയം 'അവൻെറ വായടപ്പിക്ക്' എന്ന് പൊലീസ് പറയുന്നത് കേൾക്കാം. താഹയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ച രണ്ടോടെ നടത്തിയ പരിശോധനയുടെ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പൊലീസ് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറയുന്ന ദൃശ്യം സഹോദരൻ ഇജാസും പുറത്തുവിട്ടു. പൊലീസ് ഗൂഢാലോചന നടത്തി സഹോദരനെ കുടുക്കുകയായിരുെന്നന്ന് ഇജാസും പൊലീസ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന് മകൻ പറഞ്ഞതായി താഹയുടെ മാതാവും നേരത്തേ വെളിപ്പെടുത്തിയിരുന്നു. താഹ 'നഗര മാവോവാദി' ആണെന്നും കുറേക്കാലമായി നിരീക്ഷണത്തിൽ ആയിരുെന്നന്നുമാണ് പൊലീസ് വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.