ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്നു -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിൻെറ അനീതികളെ ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്ന സംഘ്പരിവാര്‍ സമീപനമാണ് പിണറായി സര്‍ക്കാറും സ്വീകരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മൻെറ്. അഗളിയില്‍ നടന്ന മാവോവാദി വേട്ടക്കെതിരെ ലഘുലേഖ കൈവശംവെച്ച നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബിനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. പൗരന്മാരെ വെടിവെച്ചുകൊല്ലുന്ന ഭരണകൂട ഭീകരതയാണ് അഗളിയില്‍ സംഭവിച്ചത്. യു.എ.പി.എ പിന്‍വലിച്ച് വിദ്യാർഥികളെ വിട്ടയക്കണമെന്നും ഫ്രറ്റേണിറ്റി സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. നിസാര്‍, വൈസ് പ്രസിഡൻറുമാരായ അനീഷ് പാറമ്പുഴ, ഫസ്‌ന മിയാന്‍, സെക്രട്ടറിമാരായ തമന്ന സുല്‍ത്താന, നഈം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.