യു.എ.പി.എ: സി.പി.എമ്മിലും പ്രതിഷേധം

തിരുവനന്തപുരം: മാവോവാദി വേട്ടയുടെ പേരിൽ പാർട്ടിയംഗങ്ങളായ യുവാക്കൾെക്കതിരെ യു.എ.പി.എ ചുമത്തിയതിെനതിരെ സി.പി.എമ്മിനുള്ളിൽ വ്യാപക പ്രതിഷേധം. പൊലീസ് ചുമത്തിയത് കൊണ്ടുമാത്രം യു.എ.പി.എ വകുപ്പുകൾ നിലനിൽക്കണമെന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. കുറ്റപത്ര സന്ദർഭത്തിൽ മുമ്പ് സർക്കാർ ഇടെപട്ട് തിരുത്തിയിട്ടുണ്ട്. സർക്കാറിന് ഇക്കാര്യത്തിൽ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിദ്യാർഥികൾെക്കതിരെ യു.എ.പി.എ വകുപ്പുകൾ പ്രകാരം കേസെടുത്തത് തീർത്തും അന്യായമായ നടപടിയാണെന്ന് എം. സ്വരാജ് എം.എൽ.എ പ്രതികരിച്ചു. അത് ശരിയായ നിലപാടല്ല. യു.എ.പി.എ നിയമത്തെ ഒരു കരിനിയമം ആയാണ് സി.പി.എം കണക്കാക്കുന്നത്. അത് സാധാരണ നിയമം പോലെ എടുത്ത് ഉപയോഗിക്കാൻ പാടില്ല. കേരളത്തിൽ പൊലീസ് തെറ്റായ നിലപാട് സ്വീകരിച്ചാലും സർക്കാറിൻെറ അനുമതിയില്ലാതെ നിലനിൽക്കില്ല. സർക്കാർ പരിശോധിച്ച് പൊലീസിന് സംഭവിച്ച പിശക് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് വ്യക്തിപരമായ വീഴ്ചകൾ ഉണ്ടായപ്പോൾ നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.