നബിദിനാഘോഷം

ചങ്ങനാശ്ശേരി: മുഹമ്മദ് നബിയുടെ 1494ാമത് ജന്മദിനത്തിൻെറ ഭാഗമായി മര്‍കസുല്‍ ഹുദാ റൈഹാന്‍ വാലിയും കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നബിദിനം (ഇഷ്‌ഖെ റസൂല്‍ കോണ്‍ഫറന്‍സിന്) അന്തിമ രൂപമായെന്ന് സംഘാടകര്‍ അറിയിച്ചു. ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളിലായി വിവിധ പരിപാടികള്‍ നടത്തും. എട്ടിന് മിലാദ് കാമ്പയിന്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് സാഹിബ് കക്കാട് ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് കെ.എസ്.എം. റഫീഖ് അഹമ്മദ് അധ്യക്ഷതവഹിക്കും. ഒമ്പതിന് വൈകീട്ട് 6.30 സയ്യിദ് ഷറഫുദ്ദീന്‍ മുളവൂര്‍ തങ്ങള്‍ മതപ്രഭാഷണം നടത്തും. മുഹമ്മദ് ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ബുര്‍ദപാരായണം. 10ന് രാവിലെ എട്ടിന് നബിദിനസന്ദേശ റാലിയും മൗലീദ് മീറ്റും കൂട്ടപ്രാര്‍ഥനയും അന്നദാനവും നടത്തും. പെരുവയിൽ പിടികൂടിയത് കാട്ടുപാവലല്ല, കഞ്ചാവ് ചെടിതന്നെ കടുത്തുരുത്തി: പെരുവയിൽ മാസങ്ങൾക്ക് മുമ്പ് പിടികൂടിയത് കാട്ടുപാവലല്ല കഞ്ചാവ് ചെടി തന്നെയെന്ന് റിപ്പോർട്ട്. മേയ് രണ്ടിന് പെരുവ മാവേലിത്തറയിൽ മാത്യൂസ്‌ റോയിയുടെ (21) വീടിന് പിന്നിൽനിന്ന് 33 കഞ്ചാവ് ചെടികൾ കടുത്തുരുത്തി എക്‌സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷിൻെറ നേതൃത്വത്തിൽ പിടികൂടിയിരുന്നു. സംഭവത്തിൽ പിടിയിലായ മാത്യൂസ് റോയിയെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, എക്സൈസ് കണ്ടെത്തിയത് കഞ്ചാവ് ചെടികളല്ലെന്നും കാട്ടുപാവലാണെന്നും വീട്ടുകാർ ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുകയും ചെയ്തിരുന്നു. അനേഷണം നടക്കുന്നതിനിടെ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സാന്നിധ്യത്തിൽ ശേഖരിച്ച ആറ് ചെടികൾ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ പരിശോധിച്ചതിൻെറ ഫലം എത്തിയപ്പോഴാണ് എക്സൈസ് പിടിച്ചെടുത്തത് കഞ്ചാവ് ചെടികൾ തന്നെയാണെന്ന് റിപ്പോർട്ട് ലഭിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് എക്സൈസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.