കുട്ടികളുടെ തട്ടുകട ഉഷാറായി

ചങ്ങനാശ്ശേരി: ഇത്തിത്താനം ഉപജില്ല സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് വിദ്യാർഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ തട്ടുകട ഹിറ്റായി. ചങ്ങനാശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം പുരോഗമിക്കുന്ന ഇത്തിത്താനം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ തട്ടുകട മത്സരാർഥികള്‍ക്കും കാണികള്‍ക്കും ഉപകാരപ്രദമായി. വിലകുറച്ച് രുചികര ഭക്ഷണങ്ങള്‍ നല്‍കിയാണ് വിദ്യാർഥികള്‍ ശ്രദ്ധനേടിയത്. ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ നേതൃത്വത്തിലായിരുന്നു കട. ബിരിയാണിയും ബജിയും സ്ക്രീമും ഒക്കെയായി കച്ചവടം പൊടിപൊടിക്കുന്നുണ്ട്. സ്കൂളിലെ എൻ.സി.സി കാഡറ്റ്സിൻെറ നേതൃത്വത്തിലാണ് നടത്തിപ്പ്. സ്കൂൾ വാഹനത്തിൻെറ ചെലവിലേക്ക് ആവശ്യമായ പണം സ്വരൂപിക്കാനാണ് അധ്യാപകരും കുട്ടികളും ചേർന്ന് കട തുടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി അമ്പിളി കെ.നായർ, അധ്യാപകരായ സന്ദീപ് എൻ.നായർ, ആർ. ശ്രീകുമാർ വിദ്യാർഥികളായ അമൽ, ഗോവിന്ദ്, ആനന്ദ്, അതുല്യമോൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.