തോട്ടിൽ കോഴിമാലിന്യം തള്ളി

കങ്ങഴ: ജനവാസ കേന്ദ്രത്തിലെ തോട്ടിൽ കോഴിമാലിന്യം തള്ളി. സംഭവം പതിവായതോടെ പ്രതിഷേധം ശക്തമായി. കങ്ങഴ പഞ്ചായത്ത് അഞ്ചാം വാർഡിലെ കോണേക്കടവ്-വെട്ടുവേലി തോട്ടിൽ മാപ്പിളക്കുന്ന് അംഗൻവാടിക്ക് സമീപമാണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാവിലെ പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് മാലിന്യം തള്ളിയ വിവരം നാട്ടുകാർ അറിഞ്ഞത്. നൂറുകണക്കിനുപേർ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പഞ്ചയാത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കറുകച്ചാൽ പൊലീസും വില്ലേജ്, ഹെൽത്ത് അധികൃതരും സ്ഥലതെത്തി. പഞ്ചായത്ത് അസി. സെക്രട്ടറി രാജു, പഞ്ചായത്ത് അംഗം മുകേഷ് കെ.മണി എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴികുത്തി മൂടി. രാത്രിൽ മാലിന്യം തള്ളുവാനെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെും പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.